Gulf

ഈ മേഖലയിൽ സൗദിവത്ക്കരണം 35 ശതമാനമായി ഉയർത്തും; നിയമം പ്രാബല്യത്തിൽ വരുന്നത് അടുത്ത വർഷം മാർച്ച് 10 മുതൽ

Published

on

സൗദി: സൗദി വീണ്ടും സ്വദേശിവത്കരണത്തിലേക്ക് പോകുകയാണ്. ഇത്തവണ ദന്താശുപത്രികളിൽ സൗദിവത്ക്കരണം 35 ശതമാനമായി ഉയർത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രാലയവുമായുള്ള പങ്കാളിത്തത്തോടെയാണ് ഈ തീരുമാനം നടപ്പിലാക്കാൻ പോകുന്നത്. അടുത്ത വർഷം 2024 മാർച്ച് 10 മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.

ഡെന്റൽ മെഡിസിൻ പ്രഫഷൻ (ദന്ത ഡോക്ടർമാർ) മേഖലയിൽ സ്വദേശിവത്കരണം 35 ശതമാനമായി ഉയർത്തുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സൗദിയിൽ വ്യത്യസ്ത പ്രവിശ്യകളിൽ യുവതി, യുവാക്കൾക്കും കൂടുതൽ ഉത്തേജകവും ഉൽപാദനക്ഷമവുമായ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യാനുള്ള മന്ത്രാലയങ്ങളുടെ ശ്രമത്തിന്റെ ഭാഗമായാണ് ഡെന്റൽ മെഡിസിൻ മേഖലയിൽ സൗദിവൽക്കരണം ഉയർത്തുന്നത്.

തൊഴിൽ മേഖലയിൽ സ്വദേശികളുടെ എണ്ണം ഉയർത്തുക. അവരുടെ പങ്കാളിത്തം ഉയർത്തുന്നതിന് വേണ്ടി പുതിയ തീരുമാനം നടപ്പാക്കുന്നത്. തൊഴിൽ വിപണിയുടെ ആവശ്യകതകൾക്കും വിപണിയിൽ ഡെന്റൽ പ്രെഫഷൻ വിഹിതത്തിനും അനുസൃതമായി പുതിയ തീരുമാനം നടപ്പാക്കുന്നതിന് ആരോഗ്യ മന്ത്രാലയം മേൽനോട്ടം വഹിക്കും. സ്വദേശി ജീവനക്കാരെ കൂടുതലായി ജോലിയിലേക്ക് പ്രവേശിപ്പിക്കും. സ്വദേശി ജീവനക്കാരുടെ ശേഷി വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്വദേശി തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വിവധ പദ്ധതികൾ ആണ് നടപ്പിലാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version