അമിത പ്രതീക്ഷകളുടെ ഭാരമില്ലാതെ ഇന്ത്യ 2011ലെ ഏകദിന ലോകകപ്പിനെത്തി. സച്ചിൻ എന്ന ക്രിക്കറ്റ് ദൈവത്തിന്റെ അവസാന ലോകകപ്പായി 2011നെ വിലയിരുത്തി. ക്രിക്കറ്റ് ലോകകപ്പിന്റെ 10-ാം പതിപ്പിന് ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ വേദിയായി. സുരക്ഷാ കാരണങ്ങളാൽ ആദ്യം വേദിയായിരുന്ന പാകിസ്താനിൽ നടത്താനിരുന്ന മത്സരങ്ങൾ മറ്റ് വേദികളിലേക്ക് മാറ്റി.