Gulf

ആ താലിമാല ഷാർജ ഇൻ്റർനാഷണൽ ബുക് ഫെയറിൽ,പ്രകാശനം 9 ന് ഉച്ചക്ക് 12 ന്

Published

on

ദുബായ്: മുതിർന്ന മാധ്യമ പ്രവർത്തകൻ നവാസ് മേത്തർ രചിച്ച
“ആ താലിമാല തേടി ആരും വന്നില്ല” എന്ന പുസ്തകത്തിൻ്റെ പ്രകാശനം നവമ്പർ 9 ന് ഉച്ചക്ക് 12 ന് ഷാർജ ഇൻ്റർനാഷണൽ ബുക് ഫെയറിൽ നടക്കും, ഹാൾ നമ്പർ 7 നിൽ റൈറ്റേഴ്സ് ഫോറം
മുൻ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ പുസ്തകത്തിൻ്റെ പ്രകാശനം നിർവ്വഹിക്കും. അൽ- മദീന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പൊയിൽ അബ്ദുള്ള ആദ്യ കോപ്പി ഏറ്റു വാങ്ങും. റിട്ട.പോലീസ് സൂപ്രണ്ട് പി.പി സദാനന്ദൻ അധ്യക്ഷത വഹിക്കും. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി.പി ശശീന്ദ്രൻ, ഫാദിൽ ഗ്രൂപ്പ് ചെയർമാൻ അബ്ദുൾ ലത്തീഫ് കെ എസ് എ , ഗ്രന്ഥകാരൻ നവാസ് മേത്തർ എന്നിവർ പ്രസംഗിക്കും.

കൈരളി ബുക്സ് പ്രസിദ്ധികരിക്കുന്ന പുസ്തകം
നവാസ് മേത്തറുടെ പ്രഥമ പുസ്തകമാണ്.
35 വർഷക്കാലമായി മാധ്യമ രംഗത്ത് പ്രവർത്തിച്ചു വരുന്ന നവാസ് മേത്തറുടെ അനുഭവ പശ്ചാത്തലത്തിൽ രചിച്ചിട്ടുള്ള
പരമ്പരകളാണ് വായനയുടെ രസച്ചരടിൽ ഭംഗിയായി കോർത്തിണക്കി പ്രസിദ്ധീകരിക്കുന്നത്.
കണ്ണൂരിൻ്റെ കൊലപാതകങ്ങൾ ബോംബാക്രമണങ്ങൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ സംഘർഷങ്ങളും നേതാക്കളുടെ ചുവടു മാറ്റങ്ങളും അക്കാലത്തെ മാധ്യമ പ്രവർത്തന രംഗത്തെ സാഹസികതകളും സംഭവങ്ങൾ
നേരിട്ട് റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ കണ്ടും കേട്ടും അറിഞ്ഞ കാര്യങ്ങളും വ്യക്തതയോടെ നവാസ് മേത്തർ രേഖപ്പെടുത്തി വെക്കുന്നത്.

ഒരു നോവൽ വായിക്കുന്ന സുഖകരമായ വായനയോടെ ഇതിലെ ഓരോ കുറിപ്പുകളും നമുക്ക് വായിക്കാം എന്നതാണ് ഈ പുസ്തകത്തിൻ്റെ ഒരു പ്രത്യേകത. ചുമ എന്ന രസകരമായ അധ്യായത്തിൽ ആരംഭിച്ച് ചായ എന്ന അധ്യായത്തിൽ അവസാനിക്കുന്നതാണ് ഈ പുസ്തകത്തിലെ വായന.
മാഷ് തീർന്നു അവർ കയറിപ്പോകുന്നത് കണ്ടു ,വനത്തിനുള്ളിൽ പകച്ച് നിന്ന് ഡിജിപി, തിരുവോണ നാളിലെ കൊലവിളി, പിലാക്കണ്ടിയുടെ ബിരിയാണി ചാരൻ ,മദ്യം കടത്താൻ പോലീസ് ജീപ്പ് ,കുഞ്ഞൂഞ്ഞേ കഞ്ഞി കുടിച്ച് പോ ,ഓട്ടോറിക്ഷയിൽ വന്നിറങ്ങി മമ്മൂട്ടി ,ഐസ് ക്രീം ബോംബ് സ്റ്റീൽ ബോംബ്, മനോജ് അബ്രഹാം ഐ പി എസിൻ്റെ ടോർച്ചും പൊട്ടിത്തെറിക്കുന്ന ബോംബും, മോർച്ചറി, കറുപ്പ്,
തുടങ്ങിയ അധ്യായങ്ങളാണ്
പുസ്തത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version