അബുദാബിയിൽ നടക്കുന്ന രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ സമ്മിറ്റിന് ഇന്ന് സമാപനം. വ്യാഴാഴ്ച തുടക്കം കുറിച്ച ഈ പരിപാടിയുടെ ഉദ്ഘാടന കർമ്മം കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി നിർവഹിച്ചു. ചെയര്മാന് അബ്ദുറഹ്മാന് സഖാഫി ചെമ്പ്രശ്ശേരി അധ്യക്ഷത വഹിച്ചു.
12 നാഷണലുകളില്‍ നിന്നായി 150 പ്രതിനിധികളാണ് സമ്മിറ്റില്‍ സംബന്ധിച്ചത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ സൈബര്‍ കുറ്റകൃത്യങ്ങളും നാര്‍കോട്ടിക്ക് ഉപയോഗങ്ങളും വ്യാപകമാണെന്നും സാമൂഹീകരണ ഉദ്യമങ്ങളിലൂടെ ഇത്തര സാഹചര്യങ്ങള്‍ മറികടക്കാന്‍ പ്രവാസി കൂട്ടായ്മകള്‍ മുന്നോട്ട് വരണമെന്നും സമ്മിറ്റ് പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിവിധ സെഷനുകളില്‍ പഠനങ്ങളും ചര്‍ച്ചകളും നടന്നു. വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം പി ബി സലീം ഐ എ എസ് ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ മുസ്ലിം ജമാഅത്ത് സംസ്ഥാന ഭാരവാഹികളായ മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, മജീദ് കക്കാട്, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ്, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എന്‍ ജഅഫര്‍, അബ്ദുല്ല വടകര, അശ്റഫ് മന്ന തുടങ്ങിയവർ സന്നിഹിതരായിരുന്നു.