ഷാർജ: അനശ്വര ഗായകൻ മുഹമ്മദ് റാഫിയുടെ 45 ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ചിരന്തനയും- ദർശന കലാസാംസ്കാരിക വേദിയും സംയുക്തമായി ‘റഫി നൈറ്റ്’ സംഘടിപ്പിച്ചു. 25 മത് ചിരന്തന മുഹമ്മദ് റഫി പുരസ്കാരം സാമൂഹ്യ-സാംസ്കാരി -മാധ്യമ പ്രവർത്തകനായ ശാഫി അഞ്ചങ്ങാടി, പ്രഭാകരൻ പയ്യന്നൂർ, ഡോ.അൻജു.എസ്.എസ് എന്നിവർക്ക്
ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസാർ തളങ്കരനൽകുകയും റാഫി ഗാന മത്സരം ഉദ്ഘാടനം ചെയ്തു. പഞ്ചാബിന്റെ ബസുമതി അരി ഇന്ത്യക്ക് നല്കിയ ധാന്യ സമ്പത്ത് പോലെ വിലയേറിയ അമൂല്യമായ ഇതിഹാസ ഗായകനാണ് മുഹമ്മദ് റഫി എന്ന് നിസാർ തളങ്കര പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മുഹമ്മദ് റഫി തന്റെ ഗാനാലാപനത്തിലൂടെ സ്വാതന്ത്ര സമരത്തിനും മഹാത്മാഗാന്ധിക്കും നൽകിയ സുശക്തമായ പിന്തുണ വിലമതിക്കാൻ ആവാത്തതാണെന്നും, അദ്ദേഹത്തെ രാജ്യം ആദരിക്കുന്ന സ്വാതന്ത്ര്യ സമര നായകനാണെന്നും റാഫി അനുസ്മരണത്തിൽ മുഖ്യ പ്രഭാഷണം നടത്തി കൊണ്ട് ചിരന്തനയുടെ അധ്യക്ഷൻ പുന്നക്കൻ മുഹമ്മദലി അഭിപ്രായപ്പെട്ടു.
ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ സംഘടിപ്പിച്ച യോഗത്തിൽ ദർശന കലാ സാംസ്കാരിക വേദിയുടെ രക്ഷാധികാരി വർ ഷറഫുദ്ദീൻ വലിയകത്ത്, യു.എ.ഇ.യിലെ മുഹമ്മദ് റാഫിയെന്നറിയപ്പെടുന്ന റഹ് മത്തുള്ള തളങ്കര, ബീന, ജാക്കി റഹ് മാൻ ,കെ.വി.ഫൈസൽ, ഷിജി അന്ന ജോസഫ്, സാം വർഗ്ഗീസ്, ജേക്കബ്ബ്, കെ.ടി.പി.ഇബ്രാഹിം, എൻ, കെ.ഹമീദ്, റിൻസൻ ആലുവ, സി.പി.മുസ്തഫ. പ്രവീൺ പാലക്കീൽ, അബ്ദുൽ ഖാദർ അരിപ്ര, സാദിഖ് പള്ളിക്കൽ, ഇൻതിയസ് റഹ് മാൻ തളങ്കര, സുധി സുഗു തൻ എന്നിവർ പ്രസംഗിച്ചു,
ജുനിയർ.സീനിയർ വിഭാഗത്തിൽ സംഘടിപ്പിച്ച റാഫി ഗാനങ്ങളുടെ മത്സരത്തിൽ ജുനിയർ വിഭാഗത്തിൽ കല്യാണി വിനോദ് ഒന്നാം സ്ഥാനവും, റഹാൻ മുഹമ്മദ് മൻസൂർ രണ്ടാം സ്ഥാനവും, പവൻ ശങ്കർ സുധി മൂന്നാം സ്ഥാനവും നേടി, സീനിയർ വിഭാഗത്തിൽ മിഥുൻ സുരേന്ദ്രൻ ഒന്നാം സ്ഥാനവും, താഹിർ പാതിരിപലഅബുദാബി രണ്ടാം സ്ഥാനവും, വി.അബദുൽ റഫീക്ക് മുന്നാം സ്ഥാനവും നേടി
വിജയികൾക്കുള്ള ട്രോഫിയും, ഉപഹാരവും, സർട്ടിഫിക്കേറ്റും ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ, അസോസിയേഷൻ ആക്ടിംങ്ങ് ജനറൽ സിക്രട്ടറി ജിബി, മാതൃഭൂമി ചാനൽ യു.എ.ഇ.ബ്യുറോ ചീഫ് സുരേഷ് വെള്ളിമുട്ടിൽ എന്നിവർ വിതരണം ചെയ്തു സംസാരിച്ചു. ദർശന പ്രസിഡണ്ട് സി.പി.ജലീൽ അദ്ധ്യക്ഷത വഹിച്ചു. ചിരന്തന ജനറൽ സിക്രട്ടറി ടി.പി.അശറഫ് സ്വാഗതവും ദർശന വൈസ് പ്രസിഡണ്ട് ശാഫി അഞ്ചങ്ങാടി നന്ദിയും രേഖപ്പെടുത്തി തുടർന്ന് മുഹമ്മദ് റഫിയുടെ ഗാനങ്ങൾ ആലപിച്ച് “റഫി നൈറ്റും” അരങ്ങേറി.
യു.എ.ഇ.സാമൂഹ്യ, സാംസ്കാരിക പ്രവർത്തകൻ കെ.എ.ജബ്ബാരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടാണ് പരിപാടി ആരംഭിച്ചത്.