Connect with us

Gulf

അനശ്വര ഗായകൻ മുഹമ്മദ് റാഫി സ്മാരക അവാർഡ് അബ്ദുല്ല കമാൻപാലം, സാം വർഗ്ഗീസ് എന്നിവർക്ക്

Published

on

അനശ്വര ഗായകൻ മുഹമ്മദ് റാഫിയുടെ പേരിൽ ചിരന്തന – ദർശന സാംസ്കാരിക വേദി വർഷം ന്തോറും നൽകി വരാറുള്ള ചിരന്തന – മുഹമ്മദ് റാഫി പുരസ്ക്കാരത്തിന് യു.എ.ഇ.യിലെ സാമൂഹ്യ, സാംസ്ക്കാരിക, ജീവകാരുണ്യ പ്രവർത്തകരായ അബ്ദുളള കമാൻപാലം,സാം വർഗ്ഗീസ്സ്. എന്നിവർക്ക് നൽകുവാൻ തീരുമാനിച്ചതായി ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി, ദർശന പ്രസിഡണ്ട് സി.പി.ജലീൽ,മാജിദ് ശൈഖ് ബോബെ, റഹ്മത്തുല്ല തളങ്കര, പീർ മുഹമ്മദ് തമിഴ്നാട് എന്നിവർ അടിങ്ങിയ ജൂറി പാനൽ പറഞ്ഞു.

അബ്ദുളള കമാൻപാലം,സാം വർഗ്ഗീസ്സ്.

മുഹമ്മദ് റാഫിയുടെ ചരമദിനമായ ജൂലായ് 31 തിയ്യതി ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടക്കുന്ന റാഫി നെറ്റിൽ വെച്ച് ഐ.എ.എസ് പ്രസിഡണ്ട് നിസാർ തളങ്കര നൽകും ചടങ്ങിൽ വിവിധ മേഖലയിലെ വൃക്തിത്വങ്ങൾ പങ്കെടുക്കും.
എമറാത്തിലെ ഏറ്റവും മുതിർന്ന ഫാഷൻ ഡിസൈനർമാരിൽ ഒരാളായ അബ്ദുള്ള കമാൻപാലം. ഏകദേശം 4 പതിറ്റാണ്ട് മുമ്പ് യു എ ഇ തലസ്ഥാന നഗരിയായ അബുദാബിയിലാണ് അദ്ദേഹം തന്റെ പ്രവാസമാരംഭിച്ചത്.
കഴിഞ്ഞ 14 വർഷക്കാലമായി ഷാർജയിലെ തൊഴിലാളി മേഖലയിൽ ലേബർ സ്റ്റാൻഡേർഡ് ഡെവലപ്മെന്റ് ഡിപ്പാർട്മെന്റുമായി ലേബർ ഡേ സെലിബ്രേഷനുകൾ പരിചയപ്പെടുത്തുന്നതിൽ മുൻനിരക്കാരനാണ് അബ്ദുല്ല കമാൻപാലം . 2019-ൽ പൂക്കൾ കൊണ്ടുള്ള ഗിന്നസ് റെക്കോർഡ് യുഎഇ പതാക, 2022-ൽ ജൈവ വിത്തുകൾ കൊണ്ടുള്ള ലോക റെക്കാർഡ് സൃഷ്‌ടിച്ച യു എ ഇ ദേശീയ പതാക, 2019 മുതൽ തുടർച്ചയായി ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം എന്നിവയുൾപ്പെടെ 100-ഓളം അതുല്യമായ ഇവന്റുകൾ അദ്ദേഹം രൂപകൽപ്പന ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.
ഷാർജ എമിറേറ്റിൽ കോവിഡ് പോരാളികളിൽ ഒരാളായും അംഗീകരിക്കപ്പെട്ട ഇദ്ദേഹത്തിന്റെ
നേതൃത്വത്തിൽ ആരംഭിച്ച ഇഫ്താർ ഫോഴ്സ് കഴിഞ്ഞ റമദാനിൽ ഒരു ലക്ഷത്തോളം തൊഴിലാളികൾക്ക് നൽകിയ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഷാർജ തൊഴിൽ മന്ത്രാലയം, ഷാർജ പോലീസ്, എമിരേറ്റ്സ് റെഡ് ക്രെസെന്റ് ഷാർജ ആരോഗ്യ വകുപ്പ് എന്നിവ പ്രത്യേക അനുമോദനം നൽകി ആദരിച്ചിട്ടുണ്ട്.
ഷാർജയിലെ സാമുഹൃ, രാഷ്ട്രീയ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ഷാർജ ഇന്ത്യൻ അസോസിയേകൻ മുൻ എം.സി.അംഗവും, ഇൻക്കാസ് നേതാവും, അജാസ് ടെക്നിക്കൽ സർവ്വീസ് എം.ഡി യുമാണ് സാം വർഗ്ഗീസ്.
എൻ.എം.സി.ഹോസ്പിറ്റലിലെ നഴ്സായ ലിജിയാണ് സാം വർഗ്ഗീസിൻ്റെ ഭാര്യ ഇവർ കോവിഡ് കാലത്തും ഇപ്പോഴും സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്.ഒരു ജീവകാരുണ്യ കുടുംബമാണ് അദ്ദേഹത്തിൻ്റെ തു യു.എ.ഇ.ഗവ. ഷാർജ ഗവ: പൊതു സമൂഹത്തിൻ്റെയും ഒട്ടനവധി ആദരവുകൾ ഇവർക്ക് ലഭിച്ചിട്ടുണ്ട്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

പൊതുമാപ്പ് അവസാനിക്കാൻ ഇനി 7 നാൾ മാത്രം, ജനുവരി മുതൽ കർശന പരിശോധന

Published

on

By

യുഎഇയിൽ പൊതുമാപ്പ് അവസാനിക്കാൻ ഒരാഴ്ച ബാക്കി നിൽക്കെ, അനധികൃത താമസക്കാർ എത്രയും വേഗം താമസം നിയമവിധേയമാക്കുകയോ രാജ്യം വിട്ടുപോവുകയോ ചെയ്യണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) ആവശ്യപ്പെട്ടു. 31നകം നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവർക്കു കടുത്ത ശിക്ഷ നേരിടേണ്ടിവരും. നിയമലംഘകരില്ലാത്ത രാജ്യം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ എല്ലാവരും സഹകരിക്കണമെന്നും അതോറിറ്റി അഭ്യർഥിച്ചു.നിയമലംഘകർക്കു രേഖകൾ ശരിയാക്കി യുഎഇയിൽ തുടരാനോ രാജ്യം വിട്ടുപോകാനോ മതിയായ കാലയളവ് നൽകിയതായും പൊതുമാപ്പ് ഇനി നീട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച 2 മാസത്തെ പൊതുമാപ്പ് അവസരം, അപേക്ഷകരുടെ ആധിക്യം മൂലം 2 മാസത്തേക്കു കൂടി നീട്ടുകയായിരുന്നു. ഇപ്പോഴുള്ളത് അവസാനത്തെ അവസരമാണെന്നും അവശേഷിക്കുന്ന നിയമലംഘകർ എത്രയും വേഗം പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പൊതുമാപ്പ് കാലയളവിൽ രാജ്യം വിടുന്നവർക്ക് പുതിയ വീസയിൽ ഏതു സമയത്തും യുഎഇയിലേക്കു തിരിച്ചുവരാൻ അനുമതിയുണ്ടെന്നും ഓർമിപ്പിച്ചു. അതേസമയം, അപേക്ഷകർക്ക് കാലാവധിയുള്ള പാസ്പോർട്ട് അല്ലെങ്കിൽ എംബസികളോ കോൺസുലേറ്റോ നൽകുന്ന ഔട്ട്പാസോ ഉണ്ടായിരിക്കണമെന്നും എക്സിറ്റ് പെർമിറ്റ് ലഭിച്ച ശേഷമേ വിമാനടിക്കറ്റ് ബുക്ക് ചെയ്യാവൂ എന്നും അധികൃതർ പറഞ്ഞിട്ടുണ്ട്. അവസാനദിവസങ്ങളിലെ തിരക്ക് ഒഴിവാക്കാൻ നേരത്തേ നടപടിക്രമങ്ങൾ പൂർത്തിയാക്കാം. എക്സിറ്റ് പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ 14 ദിവസത്തെ സാവകാശമാണ് നൽകിയിരുന്നത്. എന്നാൽ 31ന്പൊതുമാപ്പ് അവസാനിക്കുന്നതിനാൽ
അതിനു മുൻപുതന്നെ രാജ്യം വിടണമെന്നാണ് നിർദേശം.
ക്രിസ്മസ്, പുതുവർഷ ഉത്സവകാലവും ശൈത്യകാല അവധിയുമായതിനാൽ വിദേശ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളിൽ തിരക്കും നിരക്കും കൂടുതലാണ്. അതേസമയം, പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം പോകണമെങ്കിൽ നിയമലംഘന കാലയളവിലെ മുഴുവൻ പിഴയും നൽകേണ്ടിയും വരും. 31ന് ശേഷം യുഎഇയിൽ തുടരുന്ന നിയമലംഘകരെ കണ്ടെത്താൻ ജനുവരി ഒന്നുമുതൽ പരിശോധന ഊർജിതമാക്കുമെന്നും അറിയിപ്പുണ്ട്.
പിടിക്കപ്പെടുന്നവരിൽനിന്ന് പിഴ ഈടാക്കും. ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തുകയും ചെയ്യും. ഇത്തരക്കാർക്ക് പിന്നീട് ഒരിക്കലും യുഎഇയിലേക്കു തിരിച്ചുവരാനാകില്ല.

Continue Reading

Gulf

അവധിയില്ലാക്രിസ്മസ് ആഘോഷം ഗംഭീരമാക്കി പ്രവാസികൾ

Published

on

By

യുഎഇയിൽ ക്രിസ്മസ് പ്രവൃത്തിദിനത്തിലായതിനാൽ വാരാന്ത്യം മുതൽക്കേ ആഘോഷത്തിലാണ് പ്രവാസികൾ. ക്രിസ്മസ് ദിനവും പിന്നിട്ട് പുതുവർഷം വരെ നീളും ഈ ആരവങ്ങൾ. ഉറ്റവരുടെയും വിവിധ രാജ്യക്കാരായ സുഹൃത്തുക്കളുടെയും സാന്നിധ്യം ആഘോഷങ്ങളുടെ മാറ്റു കൂട്ടും.ഡിസംബർ ആദ്യവാരത്തിൽ തന്നെ യുഎഇയിലെ വീടുകളും സ്ഥാപനങ്ങളും ഷോപ്പിങ് മാളുകളുമെല്ലാം ക്രിസ്മസ് വർണങ്ങളണിഞ്ഞിരുന്നു. ഷാർജ ഡമാസ് 2000 ബിൽഡിംഗിൽ പ്രവർത്തിക്കുന്ന റോഷിൻ എജുക്കേഷൻ സെൻ്ററിൽ നടന്ന കുട്ടികളുടെ കരോളും ക്രിസ്തുമസ് ആഘോഷവും ഗംഭീരമായി കേക്കുമുറിച്ചും, പാട്ടുപാടിയും ഡാൻസ് കളിച്ചും നിരവധി മത്സരങ്ങളും നടത്തിയായിരുന്നു ആഘോഷം.

Continue Reading

Gulf

സഫാരി ഗ്രൂപ്പിന്റെ യുഎഇയിലെ രണ്ടാമത്തെ ഷോപ്പിങ് മാൾ റാസൽഖൈമയിൽ

Published

on

By

സഫാരി ഗ്രൂപ്പിന്റെ യുഎഇയിലെ രണ്ടാമത്തെ ഷോപ്പിങ് മാൾ റാസൽഖൈമയിൽ പ്രവർത്തനമാരംഭിക്കുന്നു. 2 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള മാൾ 26ന് വൈകിട്ട് 4ന് ഷെയ്ഖ് ഒമർ ബിൻ സാഖിർ ബിൻ മുഹമ്മദ് അൽഖാസിമി ഉദ്ഘാടനം ചെയ്യും.
ഹൈപ്പർമാർക്കറ്റ്, ഇലക്ട്രോണിക്സ്, ഡിപ്പാർട്മെന്റ് സ്റ്റോർ, ഫർണിച്ചർ, ബേക്കറി, ഹോട്ട് ഫുഡ്, ഫുഡ് കോർട്ട് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പുതിയ മാളിലുണ്ടാകുമെന്ന് സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്‌ അറിയിച്ചു.
സഫാരി മാൾ സന്ദർശിക്കുന്നവർക്ക് ‘വിസിറ്റ് ആൻഡ് വിൻ’ പ്രമോഷനിലൂടെ ഒരു ലക്ഷം ദിർഹം വരെ സമ്മാനമായി നേടാനാകും. ഒന്നാം സമ്മാനമായി 50,000 ദിർഹവും രണ്ടാം സമ്മാനമായി 30,000 ദിർഹവും മൂന്നാം സമ്മാനമായി 20,000 ദിർഹവും ലഭിക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് സുസുക്കി ജിംനിയുടെ 5 കാറുകൾ സമ്മാനമായി നേടാനും അവസരമുണ്ട്. 50 ദിർഹത്തിനു പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി ‘മൈ സഫാരി’ ആപ്പിൽ റജിസ്റ്റർ ചെയ്യുന്നവർക്ക് ഈ മെഗാസമ്മാന പദ്ധതിയിൽ പങ്കാളികളാകാം.

 

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.