Gulf

അജ്മാനില്‍ ഷോപ്പിങ് സെന്ററില്‍ വന്‍ തീപിടിത്തം; ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

Published

on

അജ്മാൻ: യുഎഇയിലെ അജ്മാനില്‍ ഷോപ്പിങ് സെന്ററില്‍ വൻ തീപിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തം ഉണ്ടായത്. അജ്മാന്‍ ജറഫില്‍ ചൈന മാളിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന സിറ്റി ഫെലാഷ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീപിടുത്തം സംഭവിച്ചതെന്നാണ് അധികൃതർ അറിയിച്ചത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സ്ഥാപനം പൂർണ്ണമായും കത്തി നശിച്ചു. വിവരം ലഭിച്ച ഉടന്‍ അജ്മാനില്‍ നിന്നും സമീപ എമിറേറ്റുകളില്‍ നിന്നുമുള്ള അഗ്നിശമനസേന രംഗത്തെത്തി തീ അണച്ചു. തീ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് മുമ്പ് തന്നെ തീ അണക്കാൻ സാധിച്ചു എന്ന് അധികൃതർ അറിയിച്ചു. അജ്മാന്‍, ഷാര്‍ജ, ദുബൈ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേന ഉദ്യോഗസ്ഥർ ആണ് എത്തിയത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, 2023-2024 അക്കാദമിക വര്‍ഷം തുടങ്ങാൻ ഇരിക്കെ അബുദാബി മേഖലകളിലെയും സമീപ പ്രദേശങ്ങളിലെയും ഗതാഗതസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ പൂർത്തിയായതായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. സീബ്രലൈനുകൾ, ട്രാഫിക് സിഗ്നലുകൾ വാഹനങ്ങളുടെ വേഗം കുറക്കുന്നതിനുള്ള നടപടികള്‍ എന്നിവയെല്ലാം സ്വീകരിച്ചു കഴിഞ്ഞു. മറ്റു ഗതാഗത സുരക്ഷ സൗകര്യങ്ങള്‍ ഏര്‍പ്പെടുന്ന നടപടികൽ പൂർത്തിയായതായി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version