ദുബായ് സർക്കാരിന്റെ അംഗീകാരമുള്ള കേരളത്തിലെ ഏക കോളജ് അലമ്നൈ ആയ അക്കാഫ് അസോസിയേഷൻ ഭാരവാഹികൾ: പോൾ ടി. ജോസഫ് (പ്രസി), ഷൈൻ ചന്ദ്രസേനൻ (ജ.സെക്ര) രാജേഷ് പിള്ള (ട്രഷ), ലക്ഷ്മി അരവിന്ദ് (വൈ.പ്രസി) . വി.സി. വിൻസന്റ് വലിയ വീട്ടിൽ, സുനിൽ കുമാർ, ഗിരീഷ് മേനോൻ, സി.എൽ. മുനീർ, ഖാലിദ് നവാബ് ദാദ് കോഡ, ഷഹീൻ ദാഹി ഷാമ്പി ജഹീ അൽബലൂഷി (ഇമാറാത്തി ഡയറക്ടേഴ്സ്) എന്നിവരാണ് ഡയറക്ടർ ബോർഡ് അംഗങ്ങൾ.
2021ൽ അക്കാഫ് അസോസിയേഷന് അംഗീകാരം ലഭിച്ച ശേഷം ദുബായിലെ സാമൂഹിക, സാംസ്കാരിക രംഗത്ത് ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി. അസോസിയേഷനിൽ റജിസ്റ്റർ ചെയ്ത വിവിധ കോളജ് അലമ്നൈ അംഗങ്ങളാണ് സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. ദുബായ് പൊലീസ്, ദുബായ് ഹെൽത്ത് അതോറിറ്റി, ആർടിഎ എന്നിവയുടെ അംഗീകാരങ്ങളും ലഭിച്ചിരുന്നു.